കണ്ണാടിപ്പറമ്പ സ്റ്റെപ്റോഡിനു സമീപം വാഹനമിടിച്ച് കമാനം പൊട്ടിവീണു

സ്റ്റെപ്റോഡ്: കണ്ണാടിപ്പറമ്പ സ്റ്റെപ്റോഡിനു സമീപം വാഹനമിടിച്ച് കമാനം പൊട്ടി വീണ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. കണ്ണാടിപ്പറമ്പ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പേരിലുള്ള കമാനമാണ് പൊട്ടിവീണത്. ഇന്നു വൈകീട്ട് 6.30 ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്നും വാരംറോഡേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന യന്ത്രം തട്ടിയാണ് കമാനം പൊട്ടി താഴെ വീണത്. ഇതേതുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ഒരു മണിക്കൂറോളം പൂർണ്ണമായും സ്തംഭിച്ചു. നാട്ടുകാർ ചേർന്ന് പിറകിലെ യന്ത്രം ലോറിയിൽ നിന്നും ഇറക്കിയതിനാൽ ഇപ്പോൾ വാഹനഗതാഗതം കടന്നുപോയിത്തുടങ്ങി.