ജില്ലാ ആശുപത്രിയില്‍ പുതിയ അമ്മത്തൊട്ടില്‍ നിര്‍മ്മിക്കും

ജില്ലാ ആശുപത്രിയില്‍ പുതിയ അമ്മത്തൊട്ടില്‍ നിര്‍മ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്മത്തൊട്ടില്‍ പൊളിച്ചു മാറ്റേണ്ടി വന്നതിനാലാണ് പുതിയത് നിര്‍മ്മിക്കുന്നത്. പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡണ്ട് ഇ വിജയന് മാസ്റ്റര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജോയ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാജീവ്, ശിശുക്ഷേമ സമിതി വൈസ് ചെയര്മാന് അഴീക്കോടന്‍ ചന്ദ്രന് എന്നിവര്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.