പാനൂർ കരിയാട് വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കരിയാട് : പാനൂർ നഗരസഭയിലെ കരിയാട് നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറാമല നടുത്തുരുത്തിയിലെ അമൽജിത്ത് (20) ആണ് മരിച്ചത്. ബുധനാഴ്ചവൈകീട്ട് അഞ്ചോടെ കരിയാട് കിടഞ്ഞി റോഡിൽ വെച്ച് യുവാവ് സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വകാര്യആസ്പത്രിയിലെത്തിച്ചിരുന്നുവെങ്കിലുംരക്ഷിക്കാനായില്ല .ഏറാമലയിലെ ജയൻ – ശാന്ത ദമ്പതികളുടെ മകനാണ് .സഹോദരി അമയ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: