നിര്‍ഭയ കേസ് വിധി പ്രഖ്യപിച്ചു; വധശിക്ഷ 22 ന് നടപ്പാക്കും

ന്യൂഡൽഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.
മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക.
നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് നിര്‍ണായക വിധിഉണ്ടായിരിക്കുന്നത് ഏഴ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി പ്രഖ്യാപനം.
വിധിയില്‍ നിര്‍ഭയയുടെ അമ്മ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണ് ഇതെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. കേസിൽ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി 2015-ൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയതാണ്.

നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് നിർണായക വിധി ഉണ്ടായിരിക്കുന്നത്. നിർഭയക്കേസിലെ നാലുപ്രതികളുടെയും വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി

മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികൾക്കൊടുവിലാണ് വിധി വന്നത്.പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ അവർക്ക് ദയാഹർജിയും തിരുത്തൽ ഹർജിയും നൽകാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജഡ്ജി പ്രതികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ഇരയുടെ മാതാപിതാക്കൾ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ മാത്രമാണ് ആ സമയത്ത് കോടതിക്കുള്ളിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: