വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ 4 മരണം

വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം. മരിച്ചത് ഒരേ കുടുംബത്തിലെ നാല് പേരാണ്. കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനക്കപ്പറമ്ബില്‍ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.വൈക്കം- എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്. വൈക്കം എറണാകുളം റോഡില്‍ ചേരും ചുവട് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന 4 യാത്രക്കാരും തല്‍ക്ഷണം മരിച്ചു. അമിത വേഗതയിലായിരുന്ന ബസ് കാറിനു മുകളിലേക്ക് ഇടിച്ചു കയറിയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: