മരത്തക്കാട് ന്യൂ ബ്രദേഴ്‌സ് ദശ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

. പയ്യന്നൂർ: പെരളംപ്രാന്തംചാൽ മരത്തക്കാട് ന്യൂ ബ്രദേഴ്‌സ് ക്ലബ്ബ്

ദശ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി..

ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ടി വി രാജേഷ്‌ എം എൽ എ നിർവഹിച്ചു..

കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ അധ്യക്ഷനായി.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്

നേടിയ ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിച്ചു..

സിനിമാ താരം ഹരീഷ് പേരടി

സംവിധായകൻ സുരേന്ദ്രൻ കല്ലൂർ എന്നിവർ മുഖ്യാതിഥികളായി.

ബ്ളോക്ക് പഞ്ചായത്ത് അംഗം ഇ .അനീഷ് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി പങ്കജാക്ഷി,

ടി ഗോപാലൻ ,പി പി സുരേന്ദ്രൻ ,കെ മനുരാജ്, സിജിൻലാൽ ടി പി

എന്നിവർ സംസാരിച്ചു…

സംഘാടക സമിതി ചെയർമാൻ കെ രമേശൻ സ്വാഗതവും ജോയിന്റ് കൺവീനർ

കെ പി മിഥുൻ നന്ദിയും പറഞ്ഞു..

പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് മുത്തുകുടയും വാദ്യമേളവുമായി നൂറുകണക്കിന് സ്ത്രീകൾ കേരളീയ വസ്ത്രം ധരിച്ച് ആകർഷകമായ സാംസ്കാരിക ഘോഷയാത്രയും നടന്നു..

തുടർന്ന് പയ്യന്നൂർ എസ് എസ് ഓർകസ്ട്ര ഒരുക്കിയ ഗാനമേള യും അരങ്ങേറി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: