സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഉടൻ ആരംഭിക്കും. യു.പി.എസ്സ്.സി. നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കേരളീയരായ വിദ്യാർത്ഥികൾക്ക് അഭിമുഖ പരീശീലനം, ഡൽഹിയിലേയ്ക്കുള്ള വിമാനയാത്ര, കേരളഹൗസിൽ താമസം എന്നിവ അക്കാഡമി സൗജന്യമായി ലഭ്യമാക്കും. കേരളീയരായ എല്ലാ വിദ്യാർത്ഥികൾക്കും അഭിമുഖ പരിശീലന ക്ലാസ്സുകളിൽ സൗജന്യമായി പങ്കെടുക്കാം. അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 21 വിദ്യാർത്ഥികൾ 2018 ലെ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായിരുന്നു. താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾടിക്കറ്റിന്റെ പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി അക്കാഡമിയിൽ ബന്ധപ്പെട്ട് രജിസറ്റർ ചെയ്യണം. വിശദവിവരങ്ങൾ ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003. ഫോൺ. 0471-2313065, 2311654 എന്ന വിലാസത്തിൽ ലഭിക്കും. വെബ്‌സൈറ്റ്: www.ccek.org.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: