സർക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച്‌ ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്ത് . സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നുമാണ് ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച്‌ ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ധര്‍ണയ്ക്ക് പിന്തുണയുമായെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: