ഹർത്താൽ വിരുദ്ധ കാംപയിൻ ജനുവരി 26 മുതൽ ആഗസ്റ്റ് 15 വരെ

ഹർത്താൽ വിരുദ്ധമുന്നണി കണ്ണൂർ ജില്ലാ ടീമിന്റെ യോഗം 6.1.2019 ന് കണ്ണൂർ വീറ്റ് ഹൗസിൽ വച്ചു നടന്നു. ശബരിമല കർമ്മസമിതിയുടെ ഹർത്താൽ ദിനത്തിലെ അക്രമങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും അതിനെ അപലപിക്കുകയും ചെയ്തു. ഹർത്താൽ ദിനത്തിൽ കട തുറന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കട തുറന്നതിനെ ഹർത്താൽ വിരുദ്ധമുന്നണി അഭിനന്ദിച്ചു.ഹർത്താലിൽ അക്രമമേൽക്കേണ്ടി വന്ന കോഴിക്കോട്ടെ വ്യാപാരികളെ ഹർത്താൽ വിരുദ്ധമുന്നണി പ്രവർത്തകർ സന്ദർശിക്കണമെന്ന് അഭിപ്രായമുയർന്നു.

ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചയിൽ ഹർത്താലിനെതിരായി പരമാവധി പ്രചരണങ്ങൾ സംഘടിപ്പിക്കണമെന്ന അഭിപ്രായമുയർന്നു. അതിന്റെ ഫലമായി “I HATE HARTHAL” എന്ന പേരിൽ വിദ്യാർത്ഥികളെയും, തൊഴിലാളികളെയും , വ്യാപാരികളെയും, വാഹനമുടമസ്ഥരേയും, പ്രൊഫഷനലുകളെയുമെല്ലാം പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്റ്റിക്കർ ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ സ്വാതന്ത്യദിനമായ ആഗസ്ത് 15 വരെ നീണ്ടു നിൽക്കുന്ന പ്രസ്തുത ക്യാമ്പയിൻ മലയാളികൾക്കിടയിൽ പൊതു സമ്മതനായ ഏതെങ്കിലും പ്രശസ്തവ്യക്തികളെക്കൊണ്ട് ഉൽഘാടനം ചെയ്യിക്കുവാൻ തീരുമാനാമെടുത്തു.

ശ്രീ.സി. ജയചന്ദ്രൻ ,കെ.പി.രവീന്ദ്രൻ, ചന്ദ്രബാബു, പ്രദീപൻ എന്നിവരുൾപ്പെട്ട ഒരു ടീമിന് രൂപം നല്കി. സോഷ്യൽ മീഡിയയിലൂടെയുള്ള ഹർത്താൽ വിരുദ്ധ ക്യാമ്പയിനു വേണ്ടി ബൈജു, സോഹൻ, സുശാന്ത് ബാബു, അദീപ് റഹ്മാൻ തുടങ്ങിയവരെ ചുമതലപ്പെടുത്തി. ജനുവരി 20 ന് ഞായറാഴ്ച 4 മണിക്ക് ഹർത്താൽ വിരുദ്ധമുന്നണിയുടെയും, ക്ഷണിക്കപ്പെട്ട സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: