വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധരാവുക: അബ്ബാസലി ശിഹാബ് തങ്ങള്‍

കണ്ണാടിപ്പറമ്പ്: പുതുതലമുറ വിദ്യാഭ്യാസ പ്രാപ്തി നേടി പ്രബുദ്ധരാവണമെന്നും കാലത്തിനനുസരിച്ച് മുന്നേറണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്‌കുളില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു.

മാണിയൂര്‍ അബ്ദുല്ല ബാഖവി, വി.പി വമ്പന്‍, ഒ.മുഹമ്മദ് അസ്‌ലം, മൊയ്തീന്‍ ഹാജി കമ്പില്‍, അനസ് ഹുദവി, ഡോ.അബ്ദുസ്സലാം, ബക്കര്‍ ചൂളിയാട്, കെ.പി അബൂബക്കര്‍ പുല്ലൂപ്പി, റജീഫ് സി.കെ, ഷാജഹാന്‍ ബി, മുഹമ്മദ് പി.പി പുല്ലൂപ്പി, മുഹമ്മദലി ആറാംപീടിക, സജീവന്‍ എന്‍.പി, അബ്ദുല്ല ബനിയാസ്, ടി.പി ആലിക്കുട്ടി ഹാജി, അബ്ദുല്‍ അസീസ് ബാഖവി, ആസാദ് വാരംറോഡ്, ജമാല്‍ പി.പി പന്ന്യങ്കണ്ടി, ഇബ്രാഹിം മൗലവി പാറപ്പുറം, വി.എ മുഹമ്മദ് കുഞ്ഞി, കെ.പി അബ്ദുല്ല, കമാല്‍ ഹാജി പി.പി, എ.ടി മുസ്തഫ ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ്, സി.എച്ച് മുഹമ്മദ് കുട്ടി, എം.വി ഹുസൈന്‍, പി.കെ ഹംസ മാസ്റ്റര്‍, ശരീഫ് മാസ്റ്റര്‍, കെ.പി മുഹമ്മദലി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാഗതവും കണ്‍വീനര്‍ സി.പി മായന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: