ചരിത്രത്തിൽ ഇന്ന്: ജനുവരി 7

International programmes day….

1610- ഗലിലിയോ ഗലീലി ഗലിലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടു പിടിച്ചു….

1785.. ഇംഗ്ലിഷ് ചാനൽ മുറിച്ച് കടന്ന് ബ്രിട്ടനിൽ നിന്ന് ഫ്രാൻസിലേക്ക് പ്രഥമ ബലൂൺ യാത്ര… 1903… അരുവിപ്പുറം ക്ഷേത്ര യോഗം പ്രസിഡണ്ട് കുമാരനാശാൻ പ്രഥമസെക്രട്ടറിയായി എസ് എൻ ഡി .പി. യോഗം നിലവിൽ വന്നു

1927… ല ണ്ടൻ – ന്യൂയോർക്ക് (അറ്റ്ലാന്റിക്കിന് കുറുകെ) ആദ്യ ടെലഫോൺ സർവീസ്.. 3 മിനിറ്റിന് ഇന്നത്തെ നിരക്ക് 550 യു.എസ് ഡോളർ…

1931- 10 വയസ്സ് കാരി കൗമുദി എന്ന ബാലിക (പിന്നിട് കണ്ണൂർ കാടാച്ചിറ സ്വദേശി കൗമുദി ടീച്ചർ) ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാൻ വടകരയിൽ എത്തിയ മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ ഊരി നൽകി ചരിത്രത്തിന്റെ ഭാഗമായി… ഗാന്ധിജി ഈ സംഭവം തന്റെ ഹരിജൻ വാരികയിൽ കൗമുദി കാ ത്യാഗ് എന്ന പേരിൽ പ്രസിദ്ധീകിക്കുകയുണ്ടായി…

1953- യു.എസ് ഹൈഡ്രജൻ ബോംബ് സ്വായത്തമാക്കിയെന്ന് പ്രസിഡണ്ട് ട്രൂമാൻ പ്രഖ്യാപിച്ചു…

1959- ഫീഡൽ കാസ്ട്രോയുടെ ക്യൂബൻ ഗവർമെൻറിനെ യു എസ് അംഗികരിച്ചു…

1979-കമ്പോഡിയയിൽ സൈനിക അട്ടിമറി… ഖെമർ‌ദുഷ് പുറത്തായി..

1999- യു എസ് പ്രസി ഡണ്ട് ബിൽ ക്ലിൻറനെതിരെ ഇംപീച്ച് മെന്റ് നടപടി ആരംഭിച്ചു..

2015 – മുഹമ്മദ് നബിയെ അപകീർത്തിപ്പെടുന്ന കാർട്ടൂൺ പ്രസിദ്ധികരിച്ചു എന്ന ആരോപണം ഉന്നയിച്ച് ഫ്രഞ്ച് ഹാസ്യ വാരികയായ ചാർലി ഹെബ്ദോയുടെ ഓഫിസിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു..

ജനനം

1813- ജാനകി ദേവി ബജാജ്… സ്വാതന്ത്ര്യ സമര സേനാനി, വനിത പ്രവർത്തക…’ |

1943- കലാമണ്ഡലം വിമല മോനാൻ… മോഹിനിയാട്ട വിദഗ്ധ , കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു..

1957- കണ്ണുർ രാജൻ.. ചിത്രം ഉൾപ്പടെ നിരവധി സുപ്പർ ഹിറ്റ് മലയാള ഗാനങ്ങളുടെ സംഗിത സാവിധായകൻ

1948- ശോഭ ഡെ.. പത്രപ്രവർത്തക, നോവലിസ്റ്റ്..

ചരമം

1966: ബിമൽ ചന്ദ്ര റോയ് .. ബംഗാളി സിനിമ സംവിധായകൻ…

1989- ഹിരോഹിതോ.. ജപ്പാന്റ 124 മത് ചക്രവർത്തി. അകിഹി തോ പിൻഗാമിയായി..

2016- മുഫ്തി മുഹമ്മദ് സയ്യദ്ന് . ജമ്മു – കാശ്മിർ മുൻ മുഖ്യമന്ത്രി, വി.പി സിങ് മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി…

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: