നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ ഏഴിന് രാവിലെ എട്ട് മുതൽ ഉച്ച 2.30 വരെ മാണിക്കോത്ത്വയൽ, വട്ടിപ്രം-117, കരിയിൽ, വട്ടിപ്രംവയൽ, എരഞ്ഞിപ്പൊയിൽ, വട്ടിപ്രം പിഎച്ച്സി, വട്ടിപ്രം ടൗൺ, വെള്ളാനപൊയിൽ, വട്ടിപ്രം-118 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായോ / ഭാഗികമായോ വൈദ്യുതി തടസ്സപ്പെടും.
ശിവപുരം സെക്ഷനിൽ 11 കെ വി ലൈൻ പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ ഏഴിന് രാവിലെ 8.30 മണി മുതൽ വൈകീട്ട് 5.30 മണി വരെ കാഞ്ഞിലേരി, പട്ടാരി, കോന്നേരിപ്പാലം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പഞ്ചായത്ത്, മെർലി, വേളാപുരം, വേളാപുരം കോളനി, തച്ചൻ തറവാട്, നരയൻകുളം, പമ്പാല, മഞ്ഞക്കുളം, കീച്ചേരി, അയിക്കൽ എന്നീ ഭാഗങ്ങളിൽ ഡിസംബർ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏഴുവയൽ, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ഏഴ് ബുധൻ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പിലോട് എസ്റ്റേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ഏഴ് ബുധൻ രാവിലെ ഏഴ് മുതൽ 10 മണി വരെയും കൊല്ലന്റെ വളപ്പിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും തന്നട പ്രധാനമന്ത്രി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.