പ്രചാരണത്തിന് മുഖ്യമന്ത്രി നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ

കണ്ണൂര്‍: സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ. അനൗദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ്  പങ്കെടുക്കുക. ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.

അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ആവേശകരമായി തന്നെ സമാപിച്ചു. മുതിർന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാനലാപ്പിൽ കളത്തിലറിങ്ങിയാണ് ആവേശം കൂട്ടിയത്. പതിവ് കൊട്ടിക്കലാശമില്ലെങ്കിലും ആവശേത്തിന് ഒട്ടും കുറവില്ലായിരുന്നു. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി. ത്രികോണപ്പോര് മുറുകുമ്പോൾ അവസാനലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധമാണ്.

ദേശീയ അന്വേഷണ ഏജൻസികളെ പിന്തുണക്കുന്ന കോൺഗ്രസ്സും ബിജെപിയും ഒരേ തൂവൽപ്പക്ഷികളെന്ന് പറഞ്ഞ് അഴിമതിക്ക് കൂടി പ്രതിരോധം തീർക്കുകയാണ് സിപിഎം. എന്നാൽ അവിശുദ്ധകൂട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് കോൺഗ്രസ് ആരോപണം. ലാവലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമെന്നാണ് ചെന്നിത്തല പറയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: