പച്ചക്കറി വിൽപ്പന തൊഴിലാളി ലോഡ്ജ് വരാന്തയിൽ മരിച്ച നിലയിൽ
കണ്ണൂര്‍: മാര്‍ക്കറ്റ് റോഡില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന തൊഴിലാളിയെ ലോഡ്ജ് വരാന്തയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പാപ്പിനിശ്ശേരിയിലെ ടി വി റഷീദിന്റെ (33) മൃതദേഹമാണ് ഇന്നലെ രാത്രി മാര്‍ക്കറ്റിനടുത്ത് തന്നെയുള്ള ഒരു ലോഡ്ജിന്റെ വരാന്തയില്‍ കാണപ്പെട്ടത്. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ അബ്ദുള്ള-സൈബുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഫിദ, നാഫിഹ്. സഹോദരങ്ങള്‍: മുത്തലിബ്, നിയാസ്, മുഹമ്മദ്കുഞ്ഞി.