ദളിത് കോൺഗ്രസ്സ് കൊളച്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അംബേദ്ക്കർ ചരമദിനം ആചരിച്ചു

കൊളച്ചേരി : ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്ക്കറുടെ 62-ാം ചരമദിനം ദളിത് കോൺഗ്രസ്സ് കൊളച്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
ചേലേരി മുക്കിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു.
അനുസ്മരണ യോഗം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു .
ദളിത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ അദ്ധ്യക്ഷത വഹിച്ചു.
കൊളച്ചേരി കോൺ. മണ്ഡലം പ്രസിഡണ്ട് ബാലസുബ്രഹ്മണ്യം,മനോഹരൻ എം.വി, പി.കെ രഘുനാഥൻ, വിജു അരിങ്ങളയൻ,സുമേഷ് ടി.പി, ഭാസ്ക്കരൻ കല്ലേൻ എന്നിവർ സംസാരിച്ചു.
ഒ.ദിനേശൻ സ്വാഗതവും സുധീഷ് ചേലേരി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: