മഹാത്മാഗാന്ധിജിയുടെ 150 ആം ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധിദർശൻ സമിതി സെമിനാർ സംഘടിപ്പിക്കുന്നു

കണ്ണൂർ: മഹാത്മാഗാന്ധിജിയുടെ 150 ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധിദർശൻ സമിതി കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഗാന്ധിജിയും പാരിസ്ഥിതിക ദർശനങ്ങളും എന്ന വിഷയത്തിൽ 8 ന് വൈകുന്നേരം 2.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും പ്രൊഫ.എം.പി.മത്തായി വിഷയമവതരിപ്പിക്കും., ഗാന്ധിജിയും നവോത്ഥാന മൂല്യങ്ങളും – എന്ന വിഷയം കെ.ജി.ജഗദീഷ് അവതരിപ്പിക്കും. കെ.പി.എ. റഹിം മോഡറേറ്ററായിരിക്കും. പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡണ്ട് കെ.ഭാസ്ക്കരൻ, കെ.കെ.ദിനേശൻ, അനിൽ വള്ള്യായി എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: