ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിച്ചു

കണ്ണൂർ: സുഹൃത്തിന്റെ കൂടെ ബൈക്കില്‍ ഗൃഹപ്രവേശനത്തിന് പോകുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തലശ്ശേരി അസി.സെഷന്‍ സ്‌കോടതി ജഡ്ജ് അനില്‍കുമാര്‍ മുമ്പാകെ വിസ്തരിച്ചു..അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ പിണറായി എരുവട്ടിയിലെ പ്രണവ് നിവാസില്‍ എം.പ്രേംജിത്തിനെ(36) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണയാണ് കോടതി മുമ്പാകെ നടക്കുന്നത.്
കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ഇപ്പോഴത്തെ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി യു.പ്രേമന്‍, പുനരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ഐ വി.കെ വിശ്വംഭരന്‍ എന്നിവരെയാണ് ബുധനാഴ്ച വിസ്തരിച്ചത.് കേസിന്റെ തുടര്‍ വിചാരണ ജനുവരിയിലേക്ക് മാറ്റി.

2007 മാര്‍ച്ച് 18ന് രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രേംജിത്തിന്റെ സുഹൃത്തായ എം.പി ഷര്‍മിത്തിന്റെ കെ.എല്‍ 58. 1174 നമ്പര്‍ ബൈക്കില്‍ പിണറായി പടന്നക്കരയിലെ ് വിജേഷിന്റെ ഗൃഗപ്രവേശനത്തിന് പോകുന്നതിനിടെ വെണ്ടുട്ടായി കവലയില്‍ ജീപ്പിലെത്തിയ അക്രമി സംഘം ബൈക്കില്‍ ജീപ്പിടിച്ച ശേഷം ബോംബെറിഞ്ഞ് ഭീതിപരത്തുകയും പ്രേംജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി വെട്ടേറ്റ് മാസങ്ങളോളം പ്രേംജിത്ത് ചികിത്സയിലായിരുന്നു.സി.പി.എം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.
പിണറായി വെണ്ടുട്ടായി സ്വദേശികളായ പൂവ്വാടന്‍ ശ്രീജേഷ്, ചെറുവളത്ത് ഷിജു, മൈലാട്ടില്‍ സനീഷ്, പരപ്രത്ത് പ്രദീപന്‍, ലജീഷ്, പുതുക്കുടി പ്രദീപന്‍, ടി.കെ രജീഷ് തുടങ്ങി 17 സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരാവുന്നത.്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: