ചരിത്രത്തിൽ ഇന്ന്: ഡിസംബർ 6

1865- അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതി നിലവിൽ വന്നു…

1917- ഫിൻലൻഡ് USSR ൽ നിന്ന് സ്വതന്ത്രമായി

1922- ബ്രിട്ടിഷ് മേൽക്കോയ്മയിൽ ഐറിഷ് രാജ്യം നിലവിൽ വന്നു…

1946- ഭരണഘടനാ നിർമാണ സഭ നിലവിൽ വന്നു…

1952- കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ നാഴികക്കല്ലായ കെ.പി.എ.സിയുടെ തോപ്പിൽ ഭാസി നാടകം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ചവറയിൽ ആദ്യമായ് വേദിയിൽ അവതരിപ്പിച്ചു..

1967- ഡോ ക്യസ്ത്യൻ ബർനാർഡ് ആദ്യമായ് ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ നടത്തി 3 ദിവസത്തിനകം അമേരിക്കയിലെ ബ്രൂക്ക്ലിനിൽ ഡോ. Adrian Kanchoutiz ആദ്യമായി കുട്ടികളുടെ ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ നടത്തി..

1981- ഡോ Z A കാസിമിന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷണ സംഘം അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ടു…

1992- അയോധ്യയിലെ ബാബ്റി മസ്ജിദ് ഒരു പറ്റം കർസേവകർ തച്ചു തകർത്തു…

1997- ബോട്ട്സ്വാന ദക്ഷിണാഫ്രിക്കയിൽ നിന്നും സ്വതന്ത്രമായി…

2017… അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ച് ജറുസലം ഇസ്രയേലിന്റ തലസ്ഥാനമായി പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചു…

ജനനം

1732… വാറൻ ഹേസ്റ്റിങ്ങ്സ് … ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ… 1772- 85 കാലയളവ്..

1778… ജോസഫ് ലൂയിസ് ലേ ഗസാക്ക്.. ജലത്തിൽ നിന്ന് ഓക്സിജൻ , ഹൈഡ്രജൻ എന്നിവയെ വേർതിരിച്ചു..

1886- ജോയ്സി കിൻ മർ അമേരിക്കൻ കവി.. സൈനികൻ പത്രപ്രവർത്തകൻ Trees എന്ന ഒറ്റ കവിത ലോക പ്രശസ്തം. രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ടു…

1890- ഹെൻറിക് സിമ്മർ- മാക്സ് മുള്ളർക്ക് ശേഷം ഇന്ത്യൻ തത്വചിന്തയിൽ ഗഹനമായ പഠനം നടത്തിയ വിദേശി…

1914- മാലി എന്ന വി മാധവൻ നായർ… ബാല സാഹിത്യകാരൻ..

1950- നിരുപമ റാവു – മലയാളിയായ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

1988- രവീന്ദ്ര ജഡേജ – ഇന്ത്യൻ ക്രിക്കറ്റ് താരം

ചരമം

1956- ഡോ ബി.ആർ. അംബേദ്കർ.. ഇന്ത്യൻ ഭരണഘടനാ ശിൽപ്പി.. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രി…. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥക്കെതിരെ ജീവിതാന്ത്യം വരെ പോരാടി.. ഇക്കാര്യത്തിൽ മഹാത്മജിയുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിർത്തി.. 1990 ൽ രാഷ്ട്രം ഭാരതരത്നം നൽകി…

1984- മന്ത്രി കുമാരൻ എന്ന യതാർഥ പേരുള്ള കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രി..

1990- തുങ്കു അബ്ദുൽ റഹ്മാൻ… മലേഷ്യയുടെ പ്രഥമ പ്രധാനമന്ത്രി.. മലേഷ്യ – സിംഗപ്പൂർ വിഭജനത്തിൽ നിർണായക റോൾ വഹിച്ചു..1970 ൽ മഗ്സസെ ലഭിച്ചു..

2005- സി.വി, ദേവൻ നായർ – തലശേരി തിരുവങ്ങാട് സ്വദേശിയായ സിങ്കപ്പൂരിന്റ മൂന്നാമത് പ്രസിഡണ്ട്..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: