എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.

കണ്ണൂർ: കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ പി.ടി യേശുദാസനും സംഘവും പാളിയത്ത് വളപ്പ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 6.930 ഗ്രാം എംഡിഎംഎയുമായി കീഴാറ്റൂർ എം.അർജ്ജുനൻ, മൊറാഴ രഞ്ചിത്ത് .ഒ.വി എന്നിവരെ കെഎൽ 58 എച്ച് 5300 ഇന്നോവാ കാർ സഹിതം പിടികൂടി കേസെടുത്തു. പ്രതികളിൽ നിന്ന് ഇലട്രിക് ത്രാസ്സും, എംഡിഎംഎ പൊതിഞ്ഞ് വിൽക്കാനുള്ള 25 ഓളം പാക്കറ്റും കണ്ടെടുത്തു.
എക്സൈസ് സംഘത്തിൽ പ്രിവെൻ്റിവ് ഓഫിസർ ഉണ്ണികൃഷ്ണൻ വി.പി, ഷജിത്ത്.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ്.കെ, ജിതേഷ് .സി, രമിത്ത് കെ എക്സൈസ് ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.