തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം: ഉദ്ഘാടനം നാളെ

തളിപ്പറമ്പ്: നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച രാവിലെ 9.30-ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ നാല് ഓഡിറ്റോറിയങ്ങളിലുമായാണ് വേദികളൊരുക്കിയത്. ശനിയാഴ്ച രാവിലെ രജിസ്ട്രേഷൻ തുടങ്ങി. രചനാ മത്സരങ്ങളും സാഹിത്യ മത്സരങ്ങളുമാരംഭിച്ചു. ഒൻപതിന് വൈകീട്ട് നാലിന് എം.വി. ഗോവിന്ദൻ എം.എൽ.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.