കൈകൂലിവിജിലൻസ് പിടിയിലായ വില്ലേജ് ഓഫീസറും ഫീൽഡ് ഓഫീസറും റിമാൻ്റിൽ

ചീമേനി. കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ചീമേനി എറ്റു കുടുക്ക വില്ലേജ് ഓഫീസർ കരിവെള്ളൂർ തെരുവിലെ അമേയത്തിൽ ഏ.വി.സന്തോഷ് (49), വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പെരുന്തട്ട തവിടിശേരിയിലെ കെ.വി.മഹേഷ് (45) എന്നിവരെ കാസറഗോഡ് വിജിലൻസ് ഡിവൈഎസ്.പി.കെ.വി.വേണുഗോപാലും സംഘവും ഇന്നലെ അറസ്റ്റു ചെയ്തു.തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തതു.എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടിയുടെ മാതാവിൽ നിന്നും കൈകൂലി വാങ്ങുന്നതിനിടെയാണ് റവന്യു ഉദ്യോഗസ്ഥർ വിജിലൻസ് സംഘത്തിൻ്റെ പിടിയിലായത്. മുത്തശിയുടെ പേരിലുള്ള ഒന്നര ഏക്കർ സ്ഥലത്തിൻ്റെ പട്ടയത്തിന് ഒന്നര ലക്ഷം കൈകൂലി ആവശ്യപ്പെടുകയും പണമില്ലാതെ വന്ന അവസ്ഥയിൽ വിലപേശലിൽ 50,000, 25,000 അവസാനം 10,000 രൂപ നൽകാമെന്ന് ഉറപ്പിച്ച് കെട്ടുതാലി വിട്ട് കിട്ടിയ പണം വിജിലൻസിൽ പരാതി നൽകിയ ശേഷം കൈകൂലിയായി റവന്യു ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധക്കെത്തിയ വിജിലൻസ് സംഘം മേശ പുറത്ത് പട്ടയ ഫയൽകണ്ടെത്തി കൈകൂലിയുമായി ഉദ്യോഗസ്ഥരെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ പത്തോ ളം പരാതികൾ ഇതിനകം ലഭിച്ചതായി വിജിലൻസ് സംഘം വെളിപ്പെടുത്തി. കൈകൂലി നൽകാത്തതിനാൽ നിരവധി ഫയലുകൾ ഇവർ തടഞ്ഞു വെച്ചതായി അന്വേഷണ സംഘം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം വീടിന് സമീപത്തെ മറ്റൊരു വില്ലേജ് ഓഫീസിലേക്ക് സ്ഥലംമാറ്റത്തെ തുടർന്ന് പോകേണ്ടുന്ന ധൃതിയിൽ വില്ലേജ് ഓഫീസറായ എ.വി.സന്തോഷ് ഒന്നര ലക്ഷത്തിന് പകരം പത്തായിരം രൂപ കൈപ്പറ്റി സ്ഥലം വിടാമെന്ന മോഹത്തിനിടെയാണ് വിജിലൻസ് സംഘത്തിൻ്റെ തിരിച്ചടി. കൂടുതൽ പരിശോധന നടത്തുന്നതിനായി വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ, സിബി മാത്യു, ശശിധരൻ പിള്ള, പി.പി.മധു, പി.വി.സതീശൻ, സുഭാഷ് ചന്ദ്രൻ ,കെ.വി.സുരേശൻ, രഞ്ജിത് കുമാർ എന്നിവരടങ്ങിയ സംഘം ഇന്ന് വീണ്ടും പരാതികളും ഫയലുകളും പരിശോധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: