കാറും ഓട്ടോയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

പയ്യന്നൂർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റഓട്ടോ ഡ്രൈവർക്ക് ഗുരുതരം

മാത്തിൽ വൈപ്പിരിയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ. കെ.എൽ. 59 എസ്. 3358 നമ്പർഓട്ടോ ഡ്രൈവർ പെരിങ്ങോം ഉഴിച്ചിയിലെ പാണ്ടികശാലയിൽ വീട്ടിൽ റാഷിദ്( 29 ), കെ.എൽ.14 എൻ.2463 നമ്പർ കാർ ഓടിച്ച ഡ്രൈവർ ചെറുപുഴയിലെ പള്ളിക്കുളത്ത് ഹൗസിൽ മനസീൽ(18) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റഓട്ടോ ഡ്രൈവറെ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം 4 മണിയോടെ മാത്തിൽ വൈപ്പിരിയം മദർ സ്കൂളിന് സമീപത്തെ കൊടും വളവിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ദൂരേക്ക് തെറിച്ച് സമീപത്തെ പറമ്പിലെത്തി. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.പരിക്കേറ്റ കാർ ഡ്രൈവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: