സംസ്ഥാന പാതയോട് ചേർന്ന് ചെങ്ങളായി യിൽ അനധികൃത കെട്ടിട നിർമ്മാണംപൊളിച്ചുനീക്കുവാൻ നോട്ടീസ് നൽകി

തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയിൽ നിന്നും നിശ്ചിത അകലം പാലിക്കാതെ ചെങ്ങളായി ടൗണിനടുത്ത് നടത്തിയ കെട്ടിട നിർമ്മാണത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചു. കെട്ടിട നിർമ്മാണ സമയത്ത് തന്നെ സ്ഥലം ഉടമയോട് അനധികൃത നിർമ്മാണം നിർത്തി വെയ്ക്കുവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിർദ്ദേശം അവഗണിക്കുകയായിരുന്നു. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിൽ മൽസ്യവിൽപ്പന നടത്തുമെന്ന് സൂചിപ്പിച്ച് ഫോൺ നമ്പറുകൾ സഹിതം സ്റ്റിക്കറും നിലവിൽ പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അനധികൃത കെട്ടിടത്തിന് വൈദ്യുതി കണക്ഷനും എടുത്തിട്ടുണ്ട്.ഗ്രാമ പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടം പൊളിച്ചുനീക്കുന്നതിന് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകി. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിൽ കച്ചവടം നടത്തുന്ന സാഹചര്യമുണ്ടായാൽ അത്തരം കച്ചവടക്കാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അനധികൃത കെട്ടിടത്തിലെ വൈദ്യുതി കണക്ഷൻ വിഛേദിക്കുന്നതിന് കെ.എസ്.ഇ.ബി അധികൃതർക്ക് കത്ത് നൽകുമെന്നും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: