ഒറ്റ നമ്പർ ചൂതാട്ടം: ലോട്ടറി ഏജന്റ് അറസ്റ്റിൽ

മയ്യിൽ: ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ 23,000 രൂപയുമായി കുറ്റ്യാട്ടൂരിൽ ലോട്ടറി ഏജന്റ് അറസ്റ്റിൽ. മട്ടന്നൂർ പൊറോറ പയ്യപ്പറമ്പിൽ സി.മോഹനനെയാണ് (45) മയ്യിൽ എസ്.ഐ. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടതോടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് കുറ്റ്യാട്ടൂർ സൂപ്പി പീടികക്ക് സമീപത്തുനിന്നാണ് മോഹനനെ പിടികൂടിയത്. ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോട്ടറി ഏജന്റായ ഇയാൾ ഇതിന്റെ മറവിലാണ് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയിരുന്നത്. ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പറോ മൂന്ന് നമ്പറോ എഴുതിനൽകിയാണ് ചൂതാട്ടം നടത്തിയിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: