ഒന്നരവയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസ്: പുന:പരിശോധനാ ഹര്‍ജി തള്ളി

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ രണ്ടാം പ്രതി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തള്ളി. വലിയന്നൂര്‍ സ്വദേശി നിധിനാണ് കണ്ണൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിധിനെതിരായ കുറ്റപത്രം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് നിധിന്‍.

കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിതിനെതിരെ ചുമത്തിയത്. നിതിന‍്റെ പ്രേരണയിലാണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. ശരണ്യ അറസ്റ്റിലായി ഒരാഴ്ചക്ക് ശേഷമാണ് നിതിനെ പിടികൂടിയത്. ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെയാണ് ഭര്‍ത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ഒന്നരവയസുകാരന്‍ വിയാനെ ശരണ്യ എടുത്തു കൊണ്ടുവന്ന് കടല്‍ഭിത്തിയിലെറി‍ഞ്ഞ് കൊന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: