ഷാര്‍ജയ്ക്ക് വീണ്ടും ഗിന്നസ് നേട്ടം
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പതാക ഉയര്‍ത്തി വീണ്ടും ഗിന്നസ് ബുക്കിലിടം പിടിച്ചിരിക്കുകയാണ് ഷാര്‍ജ. ഷാര്‍ജയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫ്ളാഗ് ഐലന്‍ഡിലാണ് ദേശീയ പതാകാദിനാചരണത്തിന്റെ ഭാഗമായി ഏറ്റവും വലിയ പതാക ഉയര്‍ത്തിയത്. നിലത്തു നാട്ടിയിരിക്കുന്ന ഫ്ളാഗ്പോളില്‍ ഉയര്‍ത്തിയ ലോകത്തിലെ ഏറ്റവും വലിയ പതാകയായി 75 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള പതാക റെക്കോര്‍ഡ് നേടി. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയതും ഫ്ളാഗ് ഐലന്‍ഡില്‍ തന്നെയാണ്. ഇതിനു പുറമെ പതാക ദിനാചരണത്തിന്റെ ഭാഗമായി രണ്ടുദിവസത്തെ പരിപാടികളും ഫ്ളാഗ് ഐലന്‍ഡില്‍ നടന്നു.