കണ്ണൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​ശു​വി​ന്‍റെ പ​രാ​ക്ര​മം


ക​ണ്ണൂ​ർ: പ​ശു​വി​ന്‍റെ പ​രാ​ക്ര​മ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പ​ശു​വി​ന് പേ​യി​ള​കി​യ​താ​ണെ​ന്ന പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​യ​തോ​ടെ കു​ത്തേ​റ്റ​വ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ 7.15 ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​ശു​വി​ന്‍റെ കു​ത്തേ​റ്റ​ത്. ഒ​ടു​വി​ൽ ചി​ല​ർ സം​ഭ​വം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

പ​ശു​വി​ന് പേ​യാ​ണെ​ന്ന സൂ​ച​ന ശ​ക്ത​മാ​യ​തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും കു​ഴ​ങ്ങി. ഒ​ടു​വി​ൽ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ എ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​വി​നെ ക​യ​റി​ട്ടു കു​രു​ക്കി റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്ത് കെ​ട്ടി​യി​ട്ട​ത്. പേ​യി​ള​കി​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് ഇ​ക്കാ​ര്യം വെ​റ്റ​റി​ന​റി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: