ഗെയ്‌ല്‍ അലൈൻമെന്റ് മാറ്റില്ല; വീട് നഷ്ടപ്പെടുന്നത് പരിശോധിക്കും’

മുക്കത്ത് ഗെയ്ൽ വിരുദ്ധ സമരം ഒത്തുതീർക്കാൻ വ്യവസായ മന്ത്രി എ.സി മൊയ്തീൻ കോഴിക്കോട് വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം സമാപിച്ചു. 
ഗെയ്‌ല്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ലെന്നും. വീട് നഷ്ടപ്പെടുന്നത് പരിശോധിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. സ്ഥലമില്ലാത്തവരെ പുനഃരധിവസിപ്പിക്കും. ഭൂവിനിയോഗത്തുക കൂട്ടണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ഗെയ്‌ലുമായി ചര്‍ച്ച നടത്തും.ചര്‍ച്ച വിജയമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
മേഖലയിലെ ജനപ്രതിനിധികൾ സമരക്കാർ ,രാഷ്ടീയ പാർട്ടികളുടെ രണ്ടു വീതം അംഗങ്ങൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. നിർമാണം നിർത്തി വെയ്ക്കാനോ അലൈൻമെന്റ് മാറ്റാനോ തയ്യാറല്ലന്ന് സർക്കാർ വ്യക്തമാക്കിയതിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് നടപടികളായിരുന്നു യോഗത്തിലെ പ്രധാന ചർച്ച വിഷയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: