ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റു മരിച്ചു

പയ്യന്നൂര്‍: ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ്
മരിച്ചു.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കിടയില്‍ഒഡീഷ ഗഞ്ചന്‍ ജില്ലയിലെ സുനകര സ്വദേശി രഞ്ചന്‍ ജന(31)യാണ് ഷോക്കേറ്റ് മരണപ്പെട്ടത്. പെരുമ്പ ചിറ്റാരിക്കൊവ്വല്‍ റോഡിന് സമീപത്തെ കെട്ടിടത്തില്‍ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടയില്‍ തകരാറിലായ മോട്ടോര്‍ ശരിയാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വര്‍ഷങ്ങളായി കാസര്‍ഗോഡ് താമസിച്ച് കരാറുകാരന്റെ കീഴില്‍ ജോലിചെയ്തു വരികയായിരുന്നു.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പയ്യന്നൂർ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി .