സെൻട്രൽ ജയിലിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന തടവുകാരൻ മരണപ്പെട്ടു.

കണ്ണൂർ: സെൻട്രൽ ജയിലിൽകൊലപാതക കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന തടവുകാരൻ മരണപ്പെട്ടു.പാലക്കാട് മണ്ണാർക്കാട് തച്ചംപ്പാറ പുത്തൻപറമ്പിൽ കോശി വർഗീസ് (80) ആണ് മരണപ്പെട്ടത്.വാർധക്യസഹജമായഅസുഖത്തെ തുടർന്ന് ഇയാളെ ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സക്കിടെയായിരുന്നു അന്ത്യം.2005-ൽ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായി എത്തിയതായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: