തോട്ടടയിൽ വെച്ച് ലക്ഷങ്ങൾ വില വരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടി.

കണ്ണൂർ : വാഹന പരിശോധനക്കിടെ ആഢംബര കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി, കോട്ടയം പൊയിൽ പത്തായ കുന്നിലെ ഉമാ നിവാസിൽ കെ.മുഹമ്മദ്ഷാനിലിനെ (29)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർസിനു കോയില്യത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ദേശീയപാതയിൽ തോട്ടടയിൽ വെച്ചാണ് കെ.എൽ.40. എസ്. 3693 നമ്പർ ആഢംബര കാറിൽ കടത്തുകയായിരുന്ന
ലക്ഷങ്ങൾ വിലമതിക്കുന്ന
191 എൽഎസ്ഡിസ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എ. യും പിടികൂടിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ മറവിൽ മയക്കുമരുന്ന് കൊറിയർ വഴി എത്തിച്ച് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായത്. കുറച്ചു നാളുകളായി ഇയാളെ
എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു ഇയാൾ മുമ്പും മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. കണ്ണൂർ തഹസിൽദാർ ചന്ദ്രബോസിൻ്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ.എൻ. റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, എം.സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം പി. ജലീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.