എസ്‌.പി ബാലസുബ്രഹ്മണ്യം അനുസ്മരണം സംഘടിപ്പിച്ചു

കണ്ണൂർ: ആകാശവാണി ശ്രോതാക്കളുടെ കലാ-സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദി സംസ്ഥാന കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഓൺലൈനായി ‘നാദശരീര സ്മരണ’ എന്ന പേരിൽ  ഗായകൻ എസ്‌.പി ബാലസുബ്രഹ്മണ്യം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല,കണ്ണൂർ ആകാശവാണിയിലെ ജനപ്രിയ പ്രക്ഷേപകനും മുതിർന്ന അനൗൺസറുമായ ഗായകൻ അശോക് കുമാർ എന്നിവർ മുഖ്യാതിഥികളായി.എസ്.പി.ബി യുടെ ഗാനങ്ങളുടെ ആലാപനം,ആരാധകരുടെ തത്സമയ ശബ്ദസാന്നിദ്ധ്യം,അനുസ്മരണം എന്നിവയുണ്ടായി.സംസ്ഥാന പ്രസിഡണ്ട് കാട്ടാക്കട രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ,ഭാരവാഹികളായ ഷാജി വേങ്ങൂർ,വത്സല നിലമ്പൂർ എന്നിവർ സംസാരിച്ചു.
അശോക് കുമാർ,ആകാശവാണി അവതാരകൻ കാഞ്ചിയോട് ജയൻ,കലാവേദിക്ക് കീഴിലുള്ള റേഡിയോ ക്ലബ്ബിലെ ടി.കെ ശിവനന്ദ എന്നിവർ ഗാനങ്ങൾ ആലപിച്ചു.ആകാശവാണി ശ്രോതാക്കളായ കലാവേദി പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: