മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം
ഏച്ചൂർ: ഏച്ചൂർ വട്ടപൊയിൽ ഡയമണ്ട് പെയിൻ്റ്സിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ട പൊയിൽ പാതിരികാട്ടിൽ ഹൗസിൽ പി ഹരിദാസനെ (67) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.ഒരു മാസം മുമ്പ് സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു. അവിടെ നിന്ന് ഒരാഴ്ച മുമ്പ് തിരിച്ച് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു എന്നാൽ വീട്ടിലെത്തിയിരുന്നില്ല. ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ പരേതയായ പുഷ്പ.മക്കൾ: സുനീഷ്, വിനീഷ്.സഹോദരങ്ങൾ: നളിനി, സാവിത്രി, ഗൗരി, വേണു, അനന്ദൻ, വിനോദൻ.
➖➖➖➖➖➖➖➖