കണ്ണൂർ ജില്ലയിലെ 48 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

5 / 100

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 48 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. പാട്യം 12, അയ്യന്‍കുന്ന് 7, അഴീക്കോട് 15, ചപ്പാരപ്പടവ് 1, ചെങ്ങളായി 5, ചെറുപുഴ 10, ചൊക്ലി 13, 15, ധര്‍മ്മടം 17, 18, എരഞ്ഞോളി 16, ഏഴോം 7, കല്ല്യാശ്ശേരി 1, കാങ്കോല്‍ ആലപ്പടമ്പ 2, 6, കണ്ണപുരം 2, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2, മുണ്ടേരി 20, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 3, കുന്നോത്തുപറമ്പ് 6, കുറുമാത്തൂര്‍ 9, മാലൂര്‍ 5, മട്ടന്നൂര്‍ നഗരസഭ 25, മയ്യില്‍ 16, മുഴപ്പിലങ്ങാട് 3, നടുവില്‍ 3, ന്യൂമാഹി 11, പന്ന്യന്നൂര്‍ 2, 12, പാനൂര്‍ നഗരസഭ 5, 23, പാപ്പിനിശ്ശേരി 11, പാട്യം 10, പായം 7, 11, പയ്യന്നൂര്‍ നഗരസഭ 11, 22, പയ്യാവൂര്‍ 11, പേരാവൂര്‍ 7, രാമന്തളി 13, 14, തലശ്ശേരി നഗരസഭ 14, 50, തില്ലങ്കേരി 1, ഉദയഗിരി 6, ഉളിക്കല്‍ 10, വേങ്ങാട് 9 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: