മാഹി സെന്റ് തെരേസ ദേവാലയത്തിൽ തിരുനാൾ മഹോത്സവം കൊടിയേറി ; ഉത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

5 / 100

ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ പതാക ഉയർത്തിയതോടെയാണ് 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷത്തിന് തുടക്കമായത്. സഹ വികാരിമാരായ ഫാ. ആൻറണി തോമസ്, ഫാ. ജോസഫ് അനിൽ എന്നിവരും നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ഇടവക വികാരി ജെറോം ചിങ്ങന്തറ അൾത്താരയിലെ രഹസ്യ അറയിൽനിന്ന് പുറത്തെടുത്ത് പൊതുവണക്കത്തിന് വച്ചു. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി നടന്നു. ദിവ്യബലിക്ക് ദേവാലയത്തിനകത്ത് 40 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂയെന്ന് നേരത്തെ അറിയിച്ചിരുന്നു. ഭക്തജനങ്ങൾ സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചുമാത്രമേ തീർഥാടനത്തിനെത്താവൂയെന്ന് പാരിഷ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.തിരുനാളിന്റെ പ്രധാനദിനങ്ങൾ 14-നും 15-നുമാണ്. 15-ന് ദേവാലയ പരിസരത്ത് നടക്കാറുള്ള ശയനപ്രദക്ഷിണം ഈ വർഷം ഒഴിവാക്കി. അടിമ, കുമ്പസാരം എന്നീ നേർച്ചകളും ഉണ്ടാകില്ല.
ആറുമുതൽ സമാപനദിവസമായ 22 വരെ രാവിലെ ഏഴിനും വൈകുന്നേരം ആറിനും ദിവ്യബലി നടക്കും. 14-ന് വൈകിട്ട്‌ അഞ്ചിന് കോഴിക്കോട് രൂപതാ വികാരി ജനറാൾ ഫാ. ജെൻസൺ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിലും 15-ന് രാവിലെ 10.30-ന് കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിലും ദിവ്യബലി നടക്കും. സമാപനദിവസമായ 22-ന് രാവിലെ 10.30-ന് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിലാണ് ദിവ്യബലി. ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച തിരുസ്വരൂപം ഉച്ചകഴിഞ്ഞ് അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ സമാപിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: