പത്ത് രൂപ നാണയത്തിന് അപ്രഖ്യാപിത വിലക്ക് ജനങ്ങൾ ദുരിതത്തിൽ

 പത്ത് രൂപ നാണയത്തിന് സർക്കാർ സ്ഥാപനങ്ങൾ പോലും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് കാരണം ജനങ്ങൾ ദുരിതത്തിൽ

വിലക്കേർപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യാത്തറിസർവ്വ്ബാങ്കിന്റെ അംഗീകാരമുള്ള നാണയം വാങ്ങാൻ ചില സ്ഥാപനങ്ങൾ തയ്യാറാകാത്തത് ഇടപാടുകാർക്ക് ഇരുട്ടടിയായിരിക്കുകയാണ്

ചില സ്വകാര്യ ബസ് ജീവനക്കാർ, ബി എസ് എൻ എൽ, കെ ‘എസ് .ഇ ബി ഓഫീസുകൾ, ചില ന്യൂ ജനറേഷൻ ബാങ്കുകൾ, സ്വകാര്യ ധന മിടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് 10 രൂപ നാണയങ്ങൾ സ്വീകരിക്കാത്തത്

ഇതുമൂലം ഏറെ പ്രയാസമനുഭവിക്കുന്നത് വിദ്യാർത്ഥികളും സ്ത്രീകളുമാണ് 10 രൂപയുടെ നാണയം സ്വീകരിക്കില്ലെന്നും കറൻസിയോ മറ്റ് ചില്ലറ നാണയങ്ങളോ നൽകണമെന്നാണ് ചില കണ്ടക്ടർമാർ വാശി പിടിക്കുന്നത്
കഴിഞ്ഞ ദിവസം ഇരിട്ടിയിൽ 10 രൂപ നാണയം കൊടുത്ത വിദ്യാർത്ഥിനിയോട് തട്ടിക്കയറിയ സ്വകാര്യ ബസ്സ് ജീവനക്കാരന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു

സർക്കാരോ റിസർവ്വ് ബാങ്കോ നിരോധിക്കുകയോ പിൻവലിക്കുകയോ ചെയ്യാത്ത 10 രൂപ നാണയം എന്തു കാരണത്താലാണ് സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് നാണയം വാങ്ങാൻ വിസമ്മതിക്കുന്നവർക്ക് മറുപടിയുമില്ല

” ആരും വാങ്ങുന്നില്ല അതുകൊണ്ട് ഞങ്ങളും വാങ്ങുന്നില്ല” എന്നാണ് പലരുടെയും ഉത്തരം

കഴിഞ്ഞ ദിവസം വൈദ്യുതി ബില്ലടയ്ക്കാൻ മലയോരത്തെ ഒരു കെ എസ് ഇ ബി ഓഫീസിലെത്തിയ വ്യദ്ധ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന 200 രൂപയുടെ 10 രൂപ നാണയം വാങ്ങാൻ ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരൻ തയ്യാറായില്ല” നാണയം മാറ്റി നോട്ടുമായി വന്നാൽ കറണ്ട് ബില്ല് സ്വീകരിക്കാം” എന്ന നിർദ്ദേശമാണ് പ്രായമായ ആ സാധു സ്ത്രീക്ക് സർക്കാർ ശമ്പളം വാങ്ങുന്ന ജനസേവകനായ ജീവനക്കാരൻ നൽകിയത്

സമാനമായ അനുഭവമാണ് ‘റിട്ട അധ്യാപകനും മലയോര പട്ടണത്തിലെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ബി എസ് എൻ എൽ ഓഫീസിൽ ടെലഫോൺബില്ലടക്കാൻ സമീപിച്ചപ്പോൾ ഉണ്ടായത്

10 രൂപ നാണയം സ്വീകരിക്കാത്തത് എന്തു കാരണത്താലെന്ന് ചോദ്യമുന്നയിക്കുന്നവരോട് മതിയായ കാരണമോ മറുപടിയോ നൽകാതെ ഉരുണ്ടു കളിക്കുകയാണ് പലരും

ധാരാളം നാണയങ്ങൾ വരുമ്പോൾ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും എണ്ണി തിട്ടപ്പെടുത്താനുള്ള സമയനഷ്ടവുമാണ് ചില സ്ഥാപനങ്ങൾ കാരണമായി പറയുന്നത്
10 രൂപ ‘നാണയങ്ങൾ ഉടൻ നിരോധിക്കാനും പിൻ വലിക്കാനുമുള്ള സാധ്യതയുണ്ടെന്ന നുണപ്രചരണങ്ങളും ചിലർ നടത്തുന്നുണ്ട്
10 രൂപ നാണയം സ്വീകരിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട വകുപ്പു മേധാവികൾ അറിയിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: