കണ്ണൂർ ജില്ലയിലെ 43 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

6 / 100 SEO Score

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 14, ആറളം 17, അഴീക്കോട് 19, ചപ്പാരപ്പടവ് 8, ചെറുതാഴം 8,17, ചിറക്കല്‍ 23, ചിറ്റാരിപറമ്പ 14, ധര്‍മ്മടം 8,9, എരമം കുറ്റൂര്‍ 12, എരഞ്ഞോളി 12, എരുവേശ്ശി 3, ഇരിട്ടി നഗരസഭ 1,4,11,16, കതിരൂര്‍ 1,7, കല്ല്യാശ്ശേരി 13, കാങ്കോല്‍ ആലപ്പടമ്പ 7, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16,36, കൂടാളി 6, കൂത്തുപറമ്പ നഗരസഭ 14,  കോട്ടയം മലബാര്‍ 2, കുന്നോത്തുപറമ്പ് 2, മാലൂര്‍ 10, മാങ്ങാട്ടിടം 3, മട്ടന്നൂര്‍ നഗരസഭ 6, മാട്ടൂല്‍ 4, മുണ്ടേരി 18, മുഴക്കുന്ന് 2,4, മുഴപ്പിലങ്ങാട് 2,8, പയ്യന്നൂര്‍ നഗരസഭ 40, പെരളശ്ശേരി 10, പെരിങ്ങോം വയക്കര 1, പിണറായി 8, കീഴല്ലൂര്‍ 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ എരമം കുറ്റൂര്‍ 8, പന്ന്യന്നൂര്‍ 13 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍ 15, കീഴല്ലൂര്‍ 10, പാനൂര്‍ നഗരസഭ 25,37, ചൊക്ലി 9,10 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: