നാളെ മുതൽ അഴീക്കോട് റൂട്ടിൽ ബസ്സുകൾ ഓടിത്തുടങ്ങും

നിയന്ത്രണങ്ങളെ തുടർന്ന് നിർത്തി വെച്ച കണ്ണൂർ അഴീക്കോട് റൂട്ടിലെ ബസ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും. സമ്പർക്കത്തിലൂടെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വളപട്ടണം പോലീസ് പൊതു ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ബസ് സർവീസ് നിർത്തി വെച്ചത്. കഴിഞ്ഞ 2 ആഴ്ചയായി ബസുകൾ സർവീസ് നടത്തുന്നില്ല. നാളെ മുതൽ ബസ്സുകൾ ഓടിത്തുടങ്ങുമെന്ന് വളപട്ടണം SHO എം കൃഷ്ണൻ ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു. അലവിൽ, ഹൈവേ ജംക്ഷൻ, മൂന്ന് നിരത്ത് പ്രദേശങ്ങളിലാണ് പോലീസ് റോഡ് അടച്ചു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: