പെരുമാച്ചേരിയില്‍ ഇ ഗ്രാമം ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു;ഇനി ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട എല്ലാം ഒരു കുടക്കീഴില്‍

പെരുമാച്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനങ്ങള്‍ക്ക് ആശ്വാസമായി പെരുമാച്ചേരിയില്‍ ഇ ഗ്രാമം ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു..എല്ലാ സർക്കാർ വകുപ്പുകളുടെ സേവനവും ഇ ഗ്രാമം വഴി ലഭ്യമാകും.മയ്യില്‍/കൊളച്ചേരി/കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ജനങ്ങൾക്കും ഈ ജനസേവന കേന്ദ്രം ഏറെ പ്രയോജനകരമാണ്.

പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിവിധ ആവശ്യങ്ങൾക്ക് വില്ലജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് , തുടങ്ങി വിവിധ ഗവണ്മെന്റ് ഓഫീസുകളിൽ നിന്നും ലഭ്യമാക്കേണ്ട വിവിധങ്ങളായ സർട്ടിഫിക്കേറ്റുകൾ പല വാതിൽ കയറി ഇറങ്ങാതെ ഓൺലൈൻ മുഖേന ലഭ്യമാക്കുവാൻ ഈ ജനസേവന കേന്ദ്രം വഴിയായി സാധിക്കും

ഫോട്ടോസ്റ്റാറ്റ് ലാമിനേഷന്‍ ഇലക്ട്രിസിറ്റി ബില്‍ വാട്ടര്‍ ബില്‍ മൊബൈല്‍,ഡിടിഎച്ച് റീച്ചാര്‍ജ് യൂണിവേഴ്‌സിറ്റി ചെലാന്‍ മണി ട്രാന്‍സ്ഫര്‍ ആര്‍.ടി.ഒ സര്‍വീസ് പാസ്‌പോര്‍ട്ട് പാന്‍ കാര്‍ഡ് ബസ്,ട്രെയിന്‍ ടിക്കറ്റ് ഫ്ലൈറ്റ് ടിക്കറ്റ് വാഹന ഇന്‍ഷുറന്‍സ് ടൂര്‍സ് &ട്രാവല്‍,ടൂര്‍ പാക്കേജുകള്‍ മൈക്രോ എടിഎം പാന്‍ കാര്‍ഡ് വിസിറ്റിംഗ് വിസ ബില്‍ പെയ്‌മെന്റ്‌സ് ജിഎസ്ടി ഫയലിംഗ് വിവാഹ സര്‍ട്ടിഫിക്കറ്റ് ജനന മരണ സര്‍ട്ടിഫിക്കറ്റ് വരുമാന സര്‍ട്ടിഫിക്കറ്റ്കുടിക്കട സര്‍ട്ടിഫിക്കറ്റ് രസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സി ഓണ്‍ലൈന്‍ അപേക്ഷകള്‍മറ്റ് സര്‍ക്കാര്‍ സര്‍ക്കാരിതര ഓണ്‍ലൈന്‍ അപേക്ഷകള്‍

എന്നിങ്ങനെ വിവിധങ്ങളായ സേവനങ്ങൾ സാധാരണ ജനങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുവാൻ ഈ ജനസേവന കേന്ദ്രത്തിലൂടെ സാധ്യമാകും. വിവിധ ആവശ്യങ്ങള്‍ക്കും മറ്റുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാർക്ക് ഈ ഓഫീസ് ഒരു അനുഗ്രഹമാകുകയാണ്.

n

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: