ചരിത്ര നിമിഷത്തിനു സാക്ഷിയാവാൻ തൻവീറും ശിവാനിയും

കണ്ണൂർ : ചാന്ദ്രയാന്‍-2 ചന്ദ്രനിലിറങ്ങുന്ന ചരിത്രനിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്നു കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് തിരുവനന്തപുരം ഹോളിഏഞ്ചല്‍സ് ഐ.എസ്.സി. സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ശിവാനി എസ്. പ്രഭുവും കണ്ണൂര്‍ ആര്‍മി പബ്ലിക് സ്കൂളിലെ ഒമ്ബതാംക്ലാസ് വിദ്യാര്‍ഥി അഹമ്മദ് തന്‍വീറും. ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഐ.എസ്.ആര്‍.ഒ. തിരഞ്ഞെടുത്ത 70 വിദ്യാര്‍ഥികളില്‍ കേരളത്തില്‍ നിന്നുള്ളവരാണിവര്‍. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ.യുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലിരുന്നാണ് ഇവര്‍ ചന്ദ്രയാന്‍ദൗത്യം കാണുക.പത്ത് മിനിറ്റുകൊണ്ട് ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയന്‍സിനെക്കുറിച്ചുമുള്ള 20 ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കേണ്ട പ്രശ്‌നോത്തരിയിലാണ് ഇവര്‍ വിജയിച്ചത്. വിജയമുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ അപ്രതീക്ഷിതമായി അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂരിലെ അഹമ്മദ് തന്‍വീര്‍. അച്ഛന്‍ എന്‍. ശ്രീനിവാസനെപ്പോലെ ഐ.എസ്.ആര്‍.ഒ.യില്‍ പ്രവര്‍ത്തിക്കണമെന്നാണ് ശിവാനിയുടെ ആഗ്രഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: