കുടിയാൻമല എസ്ഐയുടെ മർദ്ദനമേറ്റ് രണ്ട് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി

കുടിയാൻമല എസ്ഐയുടെ മർദ്ദനമേറ്റ് രണ്ട് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി. പൈസക്കരി ഭഗവദ്പാദ ഐ ടി ഐ യിലെ ഒന്നാം വർഷ വിദ്യാർത്ഥി ചെമ്പേരി രണ്ടു തെങ്ങിലെ ജോബിൻസ് ജോണി (19) പൈസക്കരി ദേവമാതാ കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി നെല്ലിക്കുറ്റിയിലെ പുളിച്ചമാക്കൽ സെബാസ്റ്റ്യൻ ജോസഫ് (17) എന്നിവർക്കാണ് പരിക്ക്.

ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിയാൻമല മേരി ക്യൂൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങ് നടക്കുന്നതായി അറിഞ്ഞ് അന്വേഷണത്തിനെത്തിയതായിരുന്നു ഇരുവരും. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്.

സ്കൂൾ പ്രിൻസിപ്പൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുടിയാൻമല എസ്ഐ ശ്രീജേഷ് ഇരുവരേയും ബലമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കുകയും സങ്കൽപ്പകസേരയിൽ ഇരുത്തുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവിക്ക് ഇരുവരും പരാതി നൽകിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: