രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹരജി ഗവർണർ പരിഗണിക്കണം: സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ദയാഹരജി ഗവർണർ പരിഗണിക്കണമെന്ന് സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് കേന്ദ്രനിലപാട്.ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. പ്രതികളെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ഇതോടെ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരായേക്കും.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: