സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത​മാ​സം: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത​മാ​സം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച കാ​രു​ണ്യ ഫാ​ര്‍​മ​സി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 10 പേ​ര്‍​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ക​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ഇ​ത് ന​ട​പ്പി​ലാ​വു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യി ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​റു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ല​ത, ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍ , വ​ത്സ​ല പ്ര​ഭാ​ക​ര​ന്‍ , സി.​ഉ​മ്മ​ര്‍, സി.​മു​ഹ​മ്മ​ദ് സി​റാ​ജ്, ഡോ.​കെ.​നാ​രാ​യ​ണ നാ​യ്ക്, ഡോ.​കെ.​വി.​ല​തീ​ഷ്, എ.​അ​ബ്ദു​ള്ള ഹാ​ജി, പി.​ഗം​ഗാ​ധ​ര​ന്‍, ഡോ.​ജാ​ഫ​ര്‍ ബ​ഷീ​ര്‍ , ഡോ.​എം.​പ്രീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: