മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

മട്ടന്നൂര്‍ നഗരസഭ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്നതിന്  പരിശീലനം നല്‍കി. വരണാധികാരികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള ഓഫീസര്‍മാര്‍, മാസ്റ്റര്‍ ട്രെയിനേഴ്‌സ് എന്നിവര്‍ക്കാണ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ (എന്‍ ഐ സി) നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. ജില്ലാ ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് ക്ലാസെടുത്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജനറല്‍ ഒബ്‌സര്‍വര്‍ ആര്‍ കീര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: