ഓണാഘോഷം: മദ്യക്കടത്ത് തടയാന്‍എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഇരിട്ടി:ഓണാഘോഷത്തോടനുബന്ധിച്ച് കര്‍ണ്ണാടകയില്‍ നിന്നുള്‍പ്പെടെയുള്ളഅനധികൃത മദ്യക്കടത്തും മയക്കുമരുന്നു കടത്തുംയുന്നതിനും വാറ്റുചാരായ നിര്‍മ്മാണവും വില്‍പ്പനയുമുള്‍പ്പെടെ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെമുതല്‍ .ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് കേന്ദ്രീകരിച്ച് താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

അനധികൃത മദ്യക്കടത്തും വില്‍പ്പനയും തടയുന്നതിനായിഎക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇരിട്ടി,പേരാവൂര്‍ മട്ടന്നൂര്‍ റെയിഞ്ചുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. അതിര്‍ത്തി പ്രദേശങ്ങള്‍ ആദിവാസികോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തും.കര്‍ണാടക സംസ്ഥാനത്ത് നിന്നും കടത്തികൊണ്ടു വരുന്നഅനധികൃത മയക്ക് മരുന്ന് – വിദേശമദ്യം എന്നിവയുടെ കടത്ത് തടയുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കും.ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫോണ്‍ നമ്പര്‍
എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ഇരിട്ടി 04902 472205
എക്‌സൈസ് റെയിഞ്ച് ഓഫിസ് മട്ടന്നൂര്‍ 04902 473660
എക്‌സൈസ് റെയിഞ്ച് ഓഫിസ് പേരാവൂര്‍ 04902 446 800
എക്‌സൈസ് റെയിഞ്ച് ഓഫിസ് ഇരിട്ടി – 04902 494666

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: