വിദ്യാഭ്യാസ മേഖലയിൽ ഉന്നതമായ വിജയം നേടി ഉയർന്നു വരുന്ന നമ്മുടെ വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബദ്ധയുള്ളവരായി വളരണമെന്ന് DCC പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്

വളർന്നു വരുന്ന യുവാക്കളിലെ
.ലഹരിമരുന്നിൻ്റെയും, ‘അമിതമായ മൊബൈൽ ഫോണിൻ്റെ ‘ യുംഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയെ ഗുരുതരമായി ബാന്ധിക്കുന്നതായി ആരോഗ്യമേഖല കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ നല്ല ശ്രദ്ധ മക്കളുടെ കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
ജനശ്രീ മിഷൻ മ്യൂച്വൽ ബെനിഫീ
.റ്റ് ട്രസ്റ്റ് (MBT) ൻ്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന യോഗം ജവഹർ ലൈബ്രറി ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.കെ.സി മുഹമ്മദ് ഫൈസൽ,എം.രത്‌നകുമാർ, ബാലൻ പടിയൂർ, നസീമ ഖാദർ ,CEO സി മോഹനൻ ‘MV ചിത്രകുമാർ ‘ലക്ഷ്മണൻ MN, സുമിത്ര ഭാസ്ക്കരൻ, റഷീദ് കെ, ശോഭന കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: