വൈദീക ദിനത്തില്‍ വൈദീകരെ ആദരിച്ചു.

പയ്യാവൂര്‍:വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ഓര്‍മത്തിരുനാളില്‍ കേരളാ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ( കെ സി ഡബ്‌ളിയു എ ) പയ്യാവൂര്‍ ടൗണ്‍ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍,പയ്യാവൂര്‍ ടൗണ്‍ പള്ളി പാരിഷ് ഹാളില്‍ വെച്ച് വൈദികരെ ആദരിക്കുന്ന ചടങ്ങ് നടത്തുകയുണ്ടായി.പയ്യാവൂര്‍ ടൗണ്‍ സെന്റ് ആന്‍സ് ഇടവക വൈദികരെ പ്രതിനിധികരിച്ചുകൊണ്ട് പയ്യാവൂര്‍ ഇടവകാംഗമായ മുതിര്‍ന്ന വൈദികനും മുന്‍ വികാരിയും ആയ ഫാ. ജോര്‍ജ് കപ്പുകാലായില്‍ , ടൗണ്‍ ഇടവക വികാരിയായ സുനില്‍ പാറക്കല്‍ , അസിസ്റ്റന്റ് വികാരി ഫാ. റിന്‍ഷോ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ജോളി വിന്‍സെന്റ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി മായ മനോജ്, വൈസ് പ്രസിഡന്റ് ഷീബ ബിനോയ്, ജോയിന്റ് സെക്രട്ടറി ജെസ്സി ബെന്നി, ട്രഷറര്‍ ചേച്ചമ്മ സാബു, സിസ്റ്റര്‍ അബിയ എന്നിവര്‍ പ്രസംഗിച്ചു. 60- ഓളം അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു

വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ഓര്‍മത്തിരുനാളില്‍ കേരളാ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ( കെ സി ഡബ്‌ളിയു എ ) പയ്യാവൂര്‍ ടൗണ്‍ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍,പയ്യാവൂര്‍ ടൗണ്‍ പള്ളി പാരിഷ് ഹാളില്‍ വെച്ച് വൈദികരെ ആദരിച്ചപ്പോള്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: