സിഗ്ടെക് നിക്ഷേപ തട്ടിപ്പ് പരിയാരത്ത് രണ്ടു കേസുകൾ കൂടി

പരിയാരം :സിഗ്ടെക് മാർക്കറ്റിംഗ് നിക്ഷേപ തട്ടിപ്പിനിരയായ രണ്ടു പേരുടെ പരാതിയിൽ കൂടി കോടതി നിർദേശ പ്രകാരം കമ്പനി ഡയരക്ടർമാർക്കും ഏജൻറുമാർക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു.

ചെറുതാഴം വയലപ്രസ്വദേശിനി പടിഞ്ഞാറെ പുരയിൽ സ്മിതയുടെ പരാതിയിലാണ് ഒരു കേസ്.2016 ജനുവരി 22 ന് ആറ് ലക്ഷം രൂപ അഞ്ചര വർഷത്തേക്ക് സ്ഥിരം നിക്ഷേപം നടത്തിയതിൽ പതിമൂന്നര ശതമാനം പലിശയുമായി 14, 32,000 രൂപ നൽകുമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപതുക തട്ടിയെടുത്തുവെന്ന പരാതിയിയിലാണ് തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിച്ചിരുന്ന സിഗ്ടെക് ഡയറക്ടർമാരായ
വൃന്ദ രാജേഷ്, കുഞ്ഞി ചന്തു, മേഴ്സി, രാജീവ് നാരായണൻ, സുരേഷ് ബാബു, സന്ധ്യാരാജേഷ്, കമലാക്ഷൻ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.മറ്റൊരു പരാതിക്കാരിയായ ചെറുതാഴം മൂലയിൽ സ്വദേശിനി എം.വി. വി മലയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം ഒമ്പത് പേർക്കെതിരെ കേസെടുത്തു.2016 ഡിസമ്പർ 31 ന് ആണ് പതിമൂന്നര ശതമാനം പലിശ തരാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം സ്വീകരിച്ച് അഞ്ചര വർഷം കഴിഞ്ഞ്5,70,372 രൂപ തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ഡയറക്ടർമാരായ ഏഴു പേർക്കു പുറമെ ഏജൻ്റുമാരായ ഭാർഗവൻ, രമാഭാർഗവൻ എന്നിവർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: