രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്സ് രോഗിയും രോഗമുക്തി നേടി; പയ്യന്നൂര്‍ സ്വദേശി ഇന്ന് ആശുപത്രി വിടും
കണ്ണൂര്‍: ഇന്ത്യയില്‍ രണ്ടാമതായി മങ്കി പോക്സ് സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി യുവാവ് രോഗമുക്തി നേടി. എല്ലാ സാമ്പിളുകളും നെഗറ്റീവായെന്നും രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതര്‍ അറിയിച്ചു.