ചലച്ചിത്രോല്‍സവം നടത്തി
കല്ല്യാശേരി:
കുംടുംബശ്രീ ജില്ല മിഷന്റെയും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും കല്ല്യാശേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെയും നേതൃത്വത്തില്‍ വുമണ്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കല്യാശ്ശേരി പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ടി ടി ബാലകൃഷ്ണന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ സി രേണുക അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിവി ഭാനുമതി സ്വാഗതവും സിഡിഎസ് വൈസ് ചെയര്‍ പേഴ്സണ്‍ കെ വി സപ്ന നന്ദിയും പറഞ്ഞു.
നടുവില്‍ പഞ്ചായത്തില്‍ ഇന്ന് നടക്കേണ്ട പ്രദര്‍ശനം മഴ കാരണം മാറ്റി. ഇന്നു വൈകീട്ട് അഞ്ചിന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ജയന് സാംസ്കാരികോല്‍സവത്തിന്റെ ഭാഗമായി പ്രദര്‍ശനം നടത്തും. തിങ്കളാഴ്ച മാടായി പഞ്ചായത്തില്‍ പ്രദര്‍ശനം നടത്തും. ചലച്ചിത്ര അക്കാദമിയുടെ പുസ്തക പ്രദര്‍ശനവും ഉണ്ട്.